ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം
Thursday, October 3, 2024 5:32 AM IST
ക​രു​വ​ഞ്ചാ​ൽ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 155-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​യ​റോം: ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.‌​എ. ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ​ൻ ചാ​ർ​ജ് ജി​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യി ശ്രേ​യ​സ് സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ചെ​റു​പു​ഴ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പു​ഴ ടൗ​ണി​ല്‍ ന​ട​പ്പാ​ക്കി​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ന​വീ​ക​ര​ണം ന​ട​ത്തി. ടൗ​ണി​ല്‍ ന​ട്ടു​പി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ള്‍ വെ​ട്ടി​യൊ​രു​ക്കി​യും വ​ള​മി​ട്ടും ന​ശി​ച്ചു​പോ​യ ചെ​ടി​ക​ളും ച​ട്ടി​ക​ളും മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചു​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം കോ​ൺ​ഗ്ര​സ്‌ നേ​താ​വ് വി. ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രു​വേ​ശി: യു​വ​ജ​ന ക്ല​ബ് ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം, എ​കെ​ജി യൂ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ഡി. രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ൻ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: എ​ള്ള​രി​ഞ്ഞി എ​എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ​ര ശു​ചീ​ക​ര​ണം, ഗാ​ന്ധി ക്വി​സ്, ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന,സ​ർ​വ​മ​ത പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​പി. വേ​ണു​ഗോ​പാ​ല​ൻ ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം പ്ര​സി​ഡ​ന്‍റ് ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​രു​മ്പ​ട​വ്: ക​രി​പ്പാ​ൽ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും ഗാ​ന്ധി​ജി അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. ക​രി​പ്പാ​ൽ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രു​മ്പ​ട​വ് ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന‌​ട​ത്തി. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ജോ​സ​ഫ് ക​ട്ട​ത്ത​റ, എം.​വി. ശി​വ​ദാ​സ​ൻ, ക​രി​പ്പാ​ൽ സു​രേ​ന്ദ്ര​ൻ, മാ​ത്തു​ക്കു​ട്ടി, ജെ​യ്സ​ൻ പൂ​ത്തേ​ട്ട്, ബാ​ബു വാ​ണി​യ​ക്കി​ഴ​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ത​മം​ഗ​ലം: സ​ൺ​റൈ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ച്ഛ​താ ഹേ ​സേ​വ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മാ​ട്ടൂ​ൽ ബീ​ച്ചി​ൽ ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ട​ത്തി. മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫാ​രി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ എം.​കെ. മു​ഹ​മ്മ​ദ് ജാ​ബി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ളി​ങ്ങോം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ പു​ളി​ങ്ങോം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ പു​ളി​ങ്ങോം ടൗ​ൺ ബൂ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​നോ ചി​റ്റാ​ട്ടി​ൽ പ​താ​ക ഉ​യ​ർ​ത്തി. ഗാ​ന്ധി സ്മൃ​തി സം​ഗ​മം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ ചി​റ്റാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

162-ാം ബൂ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ജി പൊ​ടി​മ​റ്റ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി. മ​നോ​ജ് വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി കൊ​ഴു​വ​നാ​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പു​ളി​ങ്ങോം വാ​ർ​ഡി​ൽ ന​ട​ന്ന ശു​ചി​ത്വ പ​രി​പാ​ടി പ​ഞ്ചാ​യ​ത്തം​ഗം സി​ബി എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​എ​ച്ച്ഐ അ​ശ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​യം​ചാ​ൽ വ​ൺ​വെ ജം​ഗ്ഷ​ൻ മു​ത​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.

പ്രാ​പ്പൊ​യി​ൽ: 173-ാം ബൂ​ത്തി​ൽ ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ആ​ലി​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ​ൽ​ദേ​വ് പ​താ​ക ഉ​യ​ർ​ത്തി. പ​തി​ന​ഞ്ചാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടി.​എം. പ്ര​ശാ​ന്ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. സ്വ​ച്ച്ഘ​ർ സ്വ​ച്ച്ഗാ​വ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി നി​ർ​വ​ഹി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ച​പ്പാ​ര​പ്പ​ട​വ്: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ർ​മ​സേ​ന സം​രം​ഭ​മാ​യ പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ്, ഹ​രി​ത​ക​ർ​മ​സേ​ന ഓ​ഫീ​സ്, എം​സി​എ​ഫി​ൽ കാ​മ​റ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കൂ​വേ​രി​ക്ക​ട​വ് തൂ​ക്കു​പാ​ലം പ​രി​സ​രം, ഒ​ടു​വ​ള്ളി മു​ത​ൽ ഹാ​ജി​വ​ള​വ് വ​രെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ക​യും പൂ​ച്ചെ​ടി​ക​ൾ ന​ട്ട് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​ജ​യ​ന്തി​ദി​നം മു​ത​ൽ 2025 മാ​ർ​ച്ച് 30 അ​ന്താ​രാ​ഷ്ട്ര സീ​റോ വേ​സ്റ്റ് ദി​നം വ​രെ​യു​ള്ള കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​രി​ക്കൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ തു​ട​ക്ക​മാ​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. ഫാ​ത്തി​മ ശു​ചി​ത്വ സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​കെ. സു​ലൈ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​ക്കൊ​ല്ലി വി​മ​ലാം​ബി​ക ക്രെ​ഡി​റ്റ് യൂ​ണി​റ്റി​ന്‍റെ​യും കൊ​ട്ടാ​ട്ടി​ക്ക​വ​ല ഷൈ​ൻ സ്റ്റാ​ർ സ്വ​ശ്ര​യ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ടി​ക്ക​വ​ല മു​ത​ൽ പാ​ടാം​ക​വ​ല വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​മ്പേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  

ധ​ർ​മ​ശാ​ല: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ശു​ചി​ത്വ ഭാ​ര​തം സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള ശു​ചി​ത്വ പ​രി​പാ​ടി​യാ​യ സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്വ​ച്ഛ​താ ദി​വ​സ് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ പ​റ​ശി​നി​ക്ക​ട​വ് എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക്‌ ആ​ൻ​ഡ് സൂ​വി​ൽ ആ​ച​രി​ച്ചു. സ്നേ​ക്ക് പാ​ർ​ക്ക്‌ ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ളി​പ്പ​റ​മ്പ്: ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ സ്വ​ച്ഛ​താ ഹി ​സേ​വ കാ​മ്പ​യി​ൻ, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക്ലീ​നിം​ഗ് ഡ്രൈ​വും സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​നും ന​ട​ത്തി. ക്ലീ​നിം​ഗ് ഡ്രൈ​വി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​ക്കോ​ത്ത് ന​ട​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മു​ർ​ഷി​ദ കോ​ങ്ങാ​യി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ്ര​ശ​സ്ത സി​നി​മാ താ​ര​വും, ന​ഗ​ര​സ​ഭ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.