പൊ​തു​ശ്മ​ശാ​ന​ത്തി​നു സ​മീ​പം മാ​ലി​ന്യകേ​ന്ദ്രമില്ല
Sunday, October 6, 2024 2:23 AM IST
അ​ടി​മാ​ലി: കൂ​മ്പ​ന്‍​പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൊ​തു​ശ്മ​ശാ​ന​ത്തി​ന് സ​മീ​പം മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന​സ് ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

ഈ ​പ്ര​ദേ​ശ​ത്ത് പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​നു പ​ദ്ധ​തി ഉ​ള്ള​ത്. ശ്മ​ശാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും ചി​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും പ​ദ്ധ​തി ഉ​ണ്ട്.