മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ക്കി: വീ​ണ ജോ​ർ​ജ്
Sunday, October 6, 2024 6:44 AM IST
ക​ണ്ണൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മാ​ത്ര​മാ​യി​രു​ന്ന ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്ന് ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 2022ൽ ​കാ​ത്ത് ലാ​ബ് യാ​ഥാ​ർ​ഥ്യ​മാ​യ​ത് ഇ​തി​ന് തെ​ളി​വാ​ണ്.

അ​ഞ്ച​ര​ക്ക​ണ്ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ എം​എ​ൽ​എ, എ​ഡി​എ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ഫി​സി​യോ തെ​റാ​പ്പി കെ​ട്ടി​ട​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക് എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​സ​വ​ത്തി​ന് അ​ർ​ഹ​മാ​യ ആ​ദ​ര​വോ​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച അ​മ്മ​യും കു​ഞ്ഞും ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​വ​ർ​ഷം 1400 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​നി മു​ത​ൽ വ​കു​പ്പി​ലെ അ​വ​ധി അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. അ​ന​ധി​കൃ​ത​മാ​യി അ​വ​ധി എ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​എം​ഒ ഡോ. ​പി​യൂ​ഷ് എം. ​ന​ന്പൂ​തി​രി​പ്പാ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മാ​ട്ടൂ​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ്, മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ നി​ർ​മി​ച്ച സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പു​ഴാ​തി സോ​ണ​ലി​ലെ പു​ഴാ​തി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.