വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദനം: സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്
Thursday, October 3, 2024 5:50 AM IST
പ​രി​യാ​രം: ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ റാ​ഗ് ചെ​യ്യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത നാ​ല് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 23ന് ​കാ​ര​ക്കു​ണ്ട് എം​എം കോ​ള​ജി​ലെ ബി​കോം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ടി.​കെ. മു​ഹ​മ്മ​ദി​നെ കോ​ള​ജി​ന് സ​മീ​പ​ത്തെ ത​വ​ള​ക്കു​ളം എ​ന്ന സ്ഥ​ല​ത്തെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ വ​ച്ച് മൂ​ന്നാം വ​ർ​ഷ ബി​ബി​എ ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ്,

കെ.​പി. ഷ​നാ​ദ്, മൂ​ന്നാം വ​ർ​ഷ ബി​കോം സി​എ വി​ദ്യാ​ർ​ഥി​യാ​യ കെ.​പി. മു​ഹ​മ്മ​ദ് ആ​സി​ഫ്, മൂ​ന്നാം വ​ർ​ഷ ബി​ബി​എ ടി​ടി​എം വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് റാ​സി എ​ന്നി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് മു​ഹ​മ്മ​ദി​നെ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ബൈ​ക്ക് കൊ​ണ്ട് കോ​ള​ജി​ൽ വ​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മു​ഹ​മ്മ​ദി​നെ വ​ടി ഉ​പ​യോ​ഗി​ച്ചും മ​റ്റും ഭീ​ക​ര​മാ​യി മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി,

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഹാ​ജ​രാ​ക്കി​യ എം​എം കോ​ള​ജ് ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​വ​രെ കോ​ള​ജി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.