ഇ​ട​തു സ​ർ​ക്കാ​ർ കേ​ര​ള​ത്തെ തി​രു​ട്ട് ഗ്രാ​മ​മാ​ക്കി​യെ​ന്ന്
Thursday, October 3, 2024 5:32 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​ട​തു സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും കൊ​ള്ള​ക്കാ​രു​ടെ​യും തി​രു​ട്ട് ഗ്രാ​മ​മാ​ക്കി മാ​റ്റിയ​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന. കെ​എ​സ്എ​സ്പി​എ ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി കൊ​ട്ടി​ഘോ​ച്ച് ന​ട​പ്പി​ലാ​ക്കി​യ മെ​ഡിസെ​പ് പ​ദ്ധ​തി പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഫി​ലോ​മി​ന പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൽ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​പി. ച​ന്ദ്രാം​ഗ​ത​ൻ, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, പി.​ ദി​നേ​ശ​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ, പി.​ടി.​ കു​ര്യാ​ക്കോ​സ്, അ​പ്പു ക​ണ്ണാ​വി​ൽ, കെ.​ ദി​വാ​ക​ര​ൻ, പി.​സി.​ മ​റി​യാ​മ്മ, ജൈ​ന​മ്മ മോ​ഹ​ന​ൻ, പി.​ജെ.​ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.