പോ​ളി​ടെ​ക്നി​ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​ഘ​ർ​ഷം : കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​രി​ക്ക്
Saturday, October 5, 2024 7:22 AM IST
ന​ടു​വി​ൽ: ന​ടു​വി​ൽ പോ​ളി​ടെ​ക്നി​ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷം. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു പ​രി​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം കാ​ന്പ​സി​ൽ സ്ഥാ​പി​ച്ച കൊ​ടി​തോ​ര​ണ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നി​ടെ​ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ടി അ​ഭി​ജി​ത്ത് മ​ഠ​ത്തി​ക്കു​ളം, ന​ടു​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. ന​ന്ദ​കി​ഷോ​ർ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ടറി അ​ഖി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​ഹൈ​ൽ ചെ​മ്പ​ൻ​തൊ​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

പോ​ളി​ടെ​ക്നി​ക് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. പോ​ളി​ടെ​ക്നി​ക് തു​ട​ങ്ങി​യ ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും എ​സ്എ​ഫ്ഐ​യാ​ണ് വി​ജ​യി​ച്ച​ത്.

അ​ഭി​ഷേ​ക് ഷാ​ജി ചെ​യ​ർ​മാ​നും കെ.​പി. ശ്രീ​ന​ന്ദ്, ആ​ർ​ദ്ര ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ടി. ​അ​ദ്വൈ​ത്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി.​കെ. അ​നു​രാ​ഗ്-​പി​യു​സി, മു​ഹ​മ്മ​ദ് മു​സ്ത​ഫ-​മാ​ഗ​സി​ൻ എ​ഡി​റ്റ​ർ, പി. ​ശ്രീ​ന​ന്ദ-​ആ​ർ​ട്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി. വി​ജ​യി​ക​ളെ ആ​ന​യി​ച്ച് എ​സ്എ​ഫ്ഐ ന​ടു​വി​ൽ ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.