ഗ്രീ​ൻലീ​ഫ് പാ​ർ​ക്ക് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Thursday, October 3, 2024 5:32 AM IST
ഇ​രി​ട്ടി: ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍​ലീ​ഫും സം​യു​ക്ത​മാ​യി പ​യ​ഞ്ചേ​രി​മു​ക്കി​നു സ​മീ​പ​മു​ള്ള ടേ​ക്ക് എ ​ബ്രേ​ക്കി​നു സ​മീ​പം മി​നി പാ​ർ​ക്ക് നി​ർ​മി​ക്കും. ത​ല​ശേ​രി-​മൈ​സൂ​രു സം​സ്ഥാ​ന പാ​ത​യി​ലെ അ​ഞ്ചുസെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന മി​നി പാ​ർ​ക്കി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു.

ചെ​ടി​ക​ളും പു​ല്‍​ത്ത​കി​ടി​യും വൈ​ദ്യു​തി അ​ല​ങ്കാ​ര​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് പാ​ർ​ക്ക് നി​ർ​മി​ക്കു​ക. പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കി ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി.​ ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​കെ. ര​വീ​ന്ദ്ര​ൻ, കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി.​ അ​ബ്ദു​ൾ റ​ഷീ​ദ്, യു.​കെ. ഫാ​ത്തി​മ, പി. ​ര​ഘു, ഗ്രീ​ന്‍​ലീ​ഫ് ചെ​യ​ര്‍​മാ​ന്‍ ടി.​എ. ജ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി പി. ​അ​ശോ​ക​ന്‍, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക, എംജി ​കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ. ​ര​ജീ​ഷ്,

അ​നു​പ​മ, ന​ഗ​ര​സ​ഭ ആ​സു​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ കെ.​ആ​ർ. അ​ശോ​ക​ന്‍, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ കെ.​വി. രാ​ജി​വ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ. ജി​ന്‍​സ്, സി.​അ​ഷ്റ​ഫ്, പി.​പി.​ ര​ജീ​ഷ്, കെ. ​ശി​വ​ശ​ങ്ക​ര​ന്‍, അ​ബു ഉ​വ്വാ​പ്പ​ള്ളി, പി.​ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.