മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Thursday, October 3, 2024 5:50 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ഔ​ദ്യോ​ഗി​ക കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. എ​ട​ക്കാ​ട് കൊ​ശോ​ർ​മൂ​ല ദേ​ശ​പോ​ഷി​ണി വാ​യ​ന​ശാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​കും​വ​ഴി​കാ​ടാ​ച്ചി​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ടാ​ച്ചി​റ ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തെ റോ​ഡി​ൽ മ​ന്ത്രി​യു​ടെ വാ​ഹ​ന​വും എ​തി​രേ​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​ന്ത്രി​യു​ടെ കാ​റി​ന്‍റെ വ​ല​തു​ഭാ​ഗം ത​ക​ർ​ന്നു. കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ മ​ന്ത്രി​ക്ക് അ​ക​ന്പ​ടി വ​ന്ന പോ​ലീ​സ് ജീ​പ്പി​ലാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ​ത്. കാ​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചെ​ങ്കി​ലും മ​ന്ത്രി​യ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല.