ക​ട​ങ്ങോ​ട് കാ​ർ മ​റി​ഞ്ഞ് അ​ഞ്ച് യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്
Sunday, October 6, 2024 7:11 AM IST
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പാ​റ​പ്പു​റ​ത്ത് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് അ​ഞ്ച് യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു. പു​തു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ (21), റാ​ഫി (21), അ​നൂ​ജ് (22), ഏ​ൻ​വി​ൻ (20), അ​ല​ൻ (20) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു സം​ഭ​വം. അ​ക്കി​ക്കാ​വ് ഭാ​ഗ​ത്തു​നി​ന്നു വ​ന്നി​രു​ന്ന കാ​ർ പാ​റ​പ്പു​റം സ്കൂ​ൾ ക​ഴി​ഞ്ഞു​ള്ള പാ​ട​ശേ​ര​ത്തി​ൽ​വ​ച്ചാ​ണു മ​റി​ഞ്ഞ​ത്.

റോ​ഡി​ൽ മൂ​ന്നു​ത​വ​ണ മ​റി​ഞ്ഞ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രാ​ക്ട​റി​ൽ ഇ​ടി​ച്ചു​നി​ന്നു. കാ​ർ താ​ഴ്ച​യി​ലു​ള്ള പാ​ട​ത്തേ​യ്ക്കു മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ർ റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചി​ട്ടു​ണ്ട്. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ട്ട​റി​നും ട്രാ​ക്ട​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.