പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ 4500 കോ​ടി ചെ​ല​വ​ഴി​ച്ചു: മു​ഖ്യ​മ​ന്ത്രി
Sunday, October 6, 2024 6:44 AM IST
ക​ണ്ണൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 4500 കോ​ടിയോ​ളം രൂ​പ​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ളം ചെ​ല​വ​ഴി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ഫ​ണ്ടി​ൽ മാ​ട്ടൂ​ൽ സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌​കോ​യ സ്മാ​ര​ക ജി​എ​ച്ച്എ​സ്എ​സി​ന് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ല്യാ​ശേ​രി കെ​പിആ​ർ ഗോ​പാ​ല​ൻ സ്മാ​ര​ക ജി​എ​ച്ച്എ​സ്എ​സ്, കു​ഞ്ഞി​മം​ഗ​ലം ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യ്ക്ക് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​ഴി​ഞ്ഞ എ​ട്ടുവ​ർ​ഷം കൊ​ണ്ട് 973 സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളാ​ണ് കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കു ന്ന​ത്. 2500 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ​ഴി​ക്കു​ന്ന​ത്. 508 കെ​ട്ടി​ട​ങ്ങ​ൾ ഇ​തി​ൽ പൂ​ർ​ത്തി​യാ​യി. രാ​ജ്യ​ത്ത് ന​മ്മു​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ നി​ല്ക്കു​ന്ന​ത്. അ​ത് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തും.

കേ​ന്ദ്ര സ​ർ​ക്കാ​ർ 2022ൽ ​പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 60 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം ന​ട​ത്തേ​ണ്ട പ്രാ​യ​ത്തിലു​ള്ള​ത്. ഇ​തി​ൽ 45 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ്. 80 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത് വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യു​ടെ ഉ​ന്ന​ത വി​ല​വാ​രം കാ​ണി​ക്കു​ന്ന​താ​ണ്.നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ 47 വ​കു​പ്പു​ക​ളി​ലാ​യി 13,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ 1070 പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​വ​യി​ലൂ​ടെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം തൊ​ഴി​ൽ ദി​ന​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നാവു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ൺ​ലൈ​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലും എം.​ വി​ജി​ൻ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ വി​ശി​ഷ്ടാ​തി​ഥി​യാ​യിരു​ന്നു. മൂ​ന്നി​ട​ത്തും കി​ഫ്ബി മു​ഖേ​ന 3.90 കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. കി​ല​യാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല.