ഉ​ളി​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു
Sunday, July 7, 2024 8:12 AM IST
മ​ട്ട​ന്നൂ​ർ: ഉ​ളി​യി​ൽ സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ഉ​ളി​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​ർ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.