പൊ​തു​ടാ​പ്പു​ക​ളി​ലും കി​യോ​സ്‌​കു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്ക​ണം: എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണസ​മി​തി
Saturday, October 5, 2024 3:29 AM IST
എടത്വ: ​പു​ഞ്ചകൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ചു കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നി​ന്നു പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മ​ലി​ന​ജ​ലം പ​മ്പ് ചെ​യ്തു വി​ടു​ന്ന​തി​നാ​ല്‍ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ള​മാ​ണ് ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പൊ​തു​ടാ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​യോ​സ്‌​കു​ക​ളി​ല്‍ ശു​ദ്ധ​ജ​ലം എ​ത്തി​ക്കണമെന്നും വെ​ള്ളം എ​ത്താ​ത്ത പൊ​തു​ടാ​പ്പു​ക​ളി​ല്‍ ഉ​ട​ന്‍ ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​വെ​ള്ള ദൗ​ര്‍​ല​ഭ്യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ചു കൂ​ട്ടി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി​യ​ത്. എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു ക​ണ്ണ​മ്മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് ചെ​യ​ര്‍​മാ​ന്‍ നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്‌​സാ​ണ്ട​ര്‍ പു​ത്ത​ന്‍​പു​ര, റോ​ണി കു​രി​ശും​മൂ​ട്ടി​ല്‍, ക​റി​യാ​ച്ച​ന്‍ വ​ട​ക​ര, അ​പ്പ​ച്ച​ന്‍​കു​ട്ടി ആ​ശാ​പ​റ​മ്പ്, രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ചാ​രി. മു​ട്ടാ​ര്‍ സു​രേ​ന്ദ്ര​ന്‍, എ.​സി. വി​ജ​യ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.