വ​ന​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ താ​ത്പ​ര്യ​ത്തി​നു‌ മു​ന്‍​ഗ​ണ​ന: മ​ന്ത്രി
Wednesday, October 2, 2024 8:36 AM IST
ആ​റ​ളം: വ​ന​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ താ​ത്പ​ര്യ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന ന​യ​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​കം നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ക​ണ്ണൂ​ര്‍ ഡി​വി​ഷ​നി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ആ​റ​ളം ഫാ​മി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ണ്ണൂ​ര്‍ വ​ന​വി​ക​സ​ന ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ല്‍ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 2026 പൂ​ര്‍​ത്തി​യാ​കു​മ്പോ​ഴേ​ക്കും സം​സ്ഥാ​ന​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പൂ​ജ്യ​മാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‌ ന​ബാ​ര്‍​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 129.80 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി അ​യ്യ​ൻ​കു​ന്ന്,കൊ​ട്ടി​യൂ​ര്‍, ആ​റ​ളം, കേ​ള​കം, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 15.8 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ കൃ​ഷി​വി​കാ​സ് യോ​ജ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 42.58 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​യും പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

ഇ​തേ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ 177.13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 20.5 കി​ലോ​മീ​റ്റ​ര്‍ സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കാ​നു​ള്ള പ്ര​വൃ​ത്തി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍​സ് ലി​മി​റ്റ​ഡി​നെ ഏ​ല്‍​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ. ​വേ​ലാ​യു​ധ​ന്‍, കൊ​ട്ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം, ഉ​ത്ത​ര മേ​ഖ​ല ക​ണ്ണൂ​ര്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. ദീ​പ, ക​ണ്ണൂ​ര്‍ ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​സ്. വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.