മെമു ട്രെ​യി​നി​ന് സ്വീ​ക​ര​ണം ന​ൽ​കും: പ്രേ​മ​ച​ന്ദ്ര​ൻ
Saturday, October 5, 2024 6:12 AM IST
കൊ​ല്ലം: ഏ​ഴി​ന് കൊ​ല്ല​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന മെ​മു​വി​ന് സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. കൊ​ല്ല​ത്തെ നൂ​റു​ക​ണ​ക്കി​ന് ട്രെ​യി​ല്‍ ദി​ന​യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് പു​തി​യ കൊ​ല്ലം - എ​റ​ണാ​കു​ളം മെ​മു ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

റെ​യി​ല്‍ മ​ന്ത്രി​യ്ക്കും ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്കും ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ചെ​ന്നൈ​യി​ല്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ ആ​സ്ഥാ​ന​ത്ത് ഇ​തു സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ക​യു​ണ്ടാ​യി.

വേ​ണാ​ടി​ന്ശേ​ഷം രാ​വി​ലെ കൊ​ല്ല​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പു​തി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ ജ​ന​റ​ര്‍ മാ​നേ​ജ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.

പെ​രി​നാ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ദ​ക്ഷി​ണ​റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.