തേ​ങ്ങ എ​ടു​ക്കാ​ന്‍ കു​ള​ത്തി​ലി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Saturday, October 5, 2024 10:05 PM IST
പാ​റ​ശാ​ല: കു​ള​ത്തി​ല്‍ വീ​ണ തേ​ങ്ങ എ​ടു​ക്കാ​നി​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര എ​രു​മ​റ​ത്ത​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ കെ.​അ​നി​ല്‍​കു​മാ​ര്‍ (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11. 30 ന് ​ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര വ​ള്ളു​ക്കോ​ട്ടു​കോ​ണം ഇ​ല​ങ്കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വ​ള്ളു​ക്കോ​ട്ടു കു​ള​ത്തി​ലാ​ണ് സം​ഭ​വം.

കു​ള​ത്തി​ല്‍ വീ​ണ തേ​ങ്ങ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് പാ​റ​ശാ​ല​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ത്തി​ച്ചു. കൃ​ഷ്ണ​ൻ- രാ​ധ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഗീ​തു മ​ക്ക​ള്‍‌: കാ​വ്യ, കാ​ര്‍​ത്തി​ക്.