മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ പേ​രു​ള്ള അം​ഗ​ങ്ങ​ള്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം: മ​ന്ത്രി
Wednesday, October 2, 2024 8:36 AM IST
ഇ​രി​ട്ടി: മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള മ​സ്റ്റ​റിം​ഗ് തൃ​ശൂ​ര്‍ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ പേ​രു​ള്ള അം​ഗ​ങ്ങ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ സ​ഞ്ചി​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട​യു​ടെ ഉ​ദ്ഘാ​ട​നം ആ​റ​ളം ഫാ​മി​ലെ ഒ​മ്പ​താം ബ്ലോ​ക്കി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ര്‍​ക്കെ​ങ്കി​ലും മ​സ്റ്റ​റിം​ഗി​ന് എ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്നാ​ല്‍ അ​തി​നു​ള്ള ബ​ദ​ല്‍ സം​വി​ധാ​നം ആ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കും. ഭീ​തി പ​ര​ത്തി ആ​ളു​ക​ളെ മ​സ്റ്റ​റിം​ഗി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 136-ാമ​ത്തെ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട​യാ​ണ് ആ​റ​ളം ഫാ​മി​ല്‍ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍, ആ​റ​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍ മി​നി ദി​നേ​ശ​ന്‍, അ​സി. ക​ള​ക്ട​ര്‍ ഗ്ര​ന്ഥേ സാ​യി കൃ​ഷ്ണ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജോ​ര്‍​ജ് കെ .​സാ​മു​വ​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.