വ​യ​നാ​ടി​ന് സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Saturday, October 5, 2024 5:34 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സൈ​മ​ണ്‍ ബ്രി​ട്ടോ സ്മാ​ര​ക സാ​ന്ത്വ​ന​കേ​ന്ദ്രം ക്ലീ​നിം​ഗ് പ്രൊ​ഡ​ക്ട് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലെ ബ​ഡ്സ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും പ​ക​ല്‍​വീ​ട് അ​ന്തേ​വാ​സി​ക​ളും നി​ര്‍​മി​ക്കു​ന്ന ക്ലീ​നിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്ത് ല​ഭി​ക്കു​ന്ന ലാ​ഭ​മാ​ണ് വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​വാ​ന്‍ ന​ല്‍​കു​ന്ന​ത്.

ഹാ​ന്‍​ഡ് വാ​ഷ്, ഡി​ഷ്‌​വാ​ഷ്, ഫ്ളോ​ര്‍ ക്ലീ​ന​ര്‍, ഫി​നോ​യി​ല്‍, വൈ​പ്പ​ര്‍, മോ​പ്പ്, ച​വി​ട്ടി തു​ട​ങ്ങി‍​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സാ​ന്ത്വ​നം കേ​ന്ദ്ര​ത്തി​ല്‍ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി നി​ര്‍​മി​ക്കു​ന്ന​ത്. ക്ലീ​നിം​ഗ് പ്രൊ​ഡ​ക്ട് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​പ​ണി ക​ണ്ടെ​ത്തി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.

ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ക്ലീ​നിം​ഗ് പ്രൊ​ഡ​ക്ട് ച​ല​ഞ്ച് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​സീ​ന​ത്ത്, എം.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍,

സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ന്‍, സാ​ന്ത്വ​നം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ലിം കി​ഴി​ശേ​രി, ബ​ഡ്സ് സ്കൂ​ള്‍ അ​ധ്യാ​പി​ക മി​ത, തെ​റാ​പ്പി​സ്റ്റ് ഷെ​മീ​ന, ഗേ​ള്‍​സ് സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കി​നാ​തി​യി​ല്‍ സാ​ലി​ഹ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ യ​മു​ന മു​കു​ന്ദ​ന്‍, ഷാ​ഹു​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.