ഫിഫ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ബൗള്‍ സ്റ്റൈല്‍
Thursday, March 6, 2025 12:18 AM IST
ന്യൂയോര്‍ക്ക്: അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ സൂപ്പര്‍ ബൗള്‍ സ്റ്റൈല്‍ ഹാഫ്ടൈം ഷോ അരങ്ങേറും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനൊയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ബൗള്‍ മത്സരങ്ങളുടെ ഹാഫ് ടൈമില്‍ മൈതാനത്ത് കലാപരിപാടികള്‍ അരങ്ങേറാറുണ്ട്. സമാന രീതിയില്‍ ഫിഫ ലോകകപ്പ് ഫൈനലിന്റെ ഫസ്റ്റ് ഹാഫിനുശേഷം ഷോ ടൈം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഹാഫ് ടൈം ഷോ അരങ്ങേറുക. 15 മിനിറ്റാണ് പരിപാടിയുടെ ദൈര്‍ഘ്യം. അമേരിക്കയ്ക്ക് ഒപ്പം മെക്സിക്കോയും കാനഡയും 2026 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നുണ്ട്.