300: റയല്‍ ഡെര്‍ബി
Thursday, March 6, 2025 12:18 AM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ അരങ്ങേറിയ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനു ജയം.
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ അരങ്ങേറിയ മത്സരത്തില്‍ 2-1ന് അവര്‍ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ്/യൂറോപ്യന്‍ കപ്പ് പോരാട്ടത്തില്‍ 300 ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടത്തിലും റയല്‍ മാഡ്രിഡ് എത്തി.
നാലാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ലീഡ് സ്വന്തമാക്കി. ജൂലിയന്‍ ആല്‍വരസിലൂടെ (32’) അത്ലറ്റിക്കോ സമനില നേടി. എന്നാല്‍, 55-ാം മിനിറ്റില്‍ ബ്രാഹിം ഡിയസ് റയലിനു ജയം സമ്മാനിച്ച രണ്ടാം ഗോള്‍ വലയില്‍ നിക്ഷേപിച്ചു.
റയല്‍ മാഡ്രിഡിന് എതിരായ നാല് യൂറോപ്യന്‍ കപ്പ്/ചാമ്പ്യന്‍സ് ലീഗ് എവേ മത്സരങ്ങളില്‍ നാലും അത്ലറ്റിക്കോ മാഡ്രിഡ് തോല്‍വി വഴങ്ങി. ഈ മാസം 13-ാനാണ് മാഡ്രിഡ് ഡെര്‍ബിയുടെ രണ്ടാംപാദ പോരാട്ടം.