ഇന്ത്യ ഫൈനലിൽ
Wednesday, March 5, 2025 3:15 AM IST
ദുബായ്: ടീം ഇന്ത്യ ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ. ഇന്നലെ ദുബായ് ഇന്റർനാഷണൽ സ്റ്റേിയത്തിൽ നടന്ന ഫൈനലിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയെ നാലു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ കിരീടപോരാട്ടത്തിനു ടിക്കറ്റെടുത്തത്.
സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 264. ഇന്ത്യ 48.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 267. 98 പന്തിൽ 84 റൺസ് നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി.
ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്.
ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് തുടങ്ങിയ നേട്ടങ്ങൾ കോഹ്ലി ഇന്നലെ സ്വന്തമാക്കി.