ക്യാപ്റ്റന്‍ രഹാനെ
Tuesday, March 4, 2025 2:23 AM IST
കോല്‍ക്കത്ത: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി അജിങ്ക്യ രഹാനെ നിയമിതനായി.
വെങ്കിടേഷ് അയ്യറാണ് വൈസ് ക്യാപ്റ്റന്‍. കെകെആര്‍ ഇന്നലെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാര്‍ച്ച് 22നു കോല്‍ക്കത്ത ഈഡന് ഗാര്ഡന്സില്വച്ച് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേയാണ് 2025 സീസണില്‍ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം.