ഓസീസ് സെമിയിൽ
Saturday, March 1, 2025 12:03 AM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫി പുരുഷ ക്രിക്കറ്റ് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനുമായുള്ള പത്താം മത്സരം ഫലമില്ലാതെ അവസാനിച്ചു.
മഴയെത്തുടർന്ന് മത്സരം അവസാനിപ്പിച്ചതോടെ ഓസ്ട്രേലിയ സെമിഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ എത്താൻ ഓസീസിന് സമനിലയും അഫ്ഗാന് ജയവും അനിവാര്യമായിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 273 റണ്‍സിന് അവസാന പന്തിൽ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റണ്‍സ് എടുത്തു നിൽക്കേയാണ് മഴയെത്തുടർന്ന മത്സരം നിർത്തിവച്ചത്.
തുടർന്ന് മഴ ശമിക്കാതിരുന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ: 50 ഓവറിൽ 273. ഓസ്ട്രേലിയ: 12.5 ഓവർ 109/1.
37 റണ്‍സാണ് ഓസീസ് എക്സ്ട്രായായി നൽകിയത്. മറുപടി ബാറ്റിംഗിൽ മാറ്റ് ഷോട്ടിന്റെ (15 പന്തിൽ 20 റണ്‍സ്) വിക്കറ്റാണ് നഷ്ടമായത്. സഹ ഓപ്പണർ ട്രാവിസ് ഹെഡ് (40 പന്തിൽ 59 റണ്‍സ്) തകർത്തടിച്ചു.