ബഗാന് ലീഗ് ചാമ്പ്യന്‍
Sunday, March 2, 2025 12:01 AM IST
മുംബൈ: ഐഎസ്എല്ലിൽ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ മുംബൈ സിറ്റിയും മോഹന്‍ ബഗാനും 2-2 സമനിലയില്‍ പിരിഞ്ഞു.
58-ാം മിനിറ്റില്‍ വിക്രം പ്രതാപ് സിംഗ് ചുവപ്പുകാര്‍ഡ് കണ്ടതോടെ മുംബൈ പത്തു പേരായി ചുരുങ്ങിയിരുന്നു. ആദ്യ പകുതിയില്‍ 2-0നു പിന്നിലായശേഷമായിരുന്നു മുംബൈ ഗോള്‍ മടക്കി സമനില സ്വന്തമാക്കിയത്.
23 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി ബഗാന് ഐഎസ്എല്‍ ലീഗ് ഷീല്‍ഡ് ചാമ്പ്യന്മാരായി. 2023-24 സീസണിലും ബഗാനായിരുന്നു ലീഗ് ചാമ്പ്യന്മാര്. 22 മത്സരങ്ങളില്‍നിന്ന് 33 പോയിന്റുമായി മുംബൈ സിറ്റി എഫ്സി നിലവില്‍ അഞ്ചാം സ്ഥാനത്തു തുടരുന്നു.