ലിവർപൂളിനു ജയം
Saturday, March 1, 2025 12:03 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു ജയം. എൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ ന്യൂകാസിലിനെ തോൽപ്പിച്ചത്.
മത്സരത്തിന്റെ 11ാം മിനിറ്റിൽ ഡൊമിനിക് സ്വൊബോസ്ലയ് ലിവർപൂളിനായി ലീഡ് നേടി. 63ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്റർ രണ്ടാം ഗോൾ നേടി ലിവർപൂളിന്റെ ജയം ഉറപ്പാക്കി. ലിവർപൂളിന്റെ ഏകപക്ഷീയമത്സരമാണ് എൻഫീൽഡിൽ കണ്ടത്.
മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം 2-0ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ബ്രെന്റ്ഫോഡും എവർട്ടനുമായുള്ള മത്സരം 1-1 സമനിലയിൽ അവസാനിച്ചു.