സെൽഫ്; ബ്ലാസ്റ്റേഴ്സ് ഔട്ട്
Sunday, March 2, 2025 12:01 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുറത്ത്. ജംഷഡ്പുര്‍ എഫ്സിയോട് 1-1 സമനില വഴങ്ങിയതോടെയാണിത്.
89-ാം മിനിറ്റില്‍ മിലോസ് ഡ്രിന്‍സിച്ചിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. കോറു സിംഗ് (35') നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ജയിക്കുമെന്നു തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു സെല്‍ഫ് ഗോള്‍.
25 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് കൊച്ചി ക്ലബ്. 38 പോയിന്റുമായി ജംഷഡ്പുര്‍ മൂന്നാമതാണ്.