പ്രോട്ടീസ് ജയം
Sunday, March 2, 2025 12:01 AM IST
കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു ദക്ഷിണാഫ്രിക്ക കീഴടക്കി. ഇതോടെ ഗ്രൂപ്പ് ബിയില്‍നിന്ന് ഓസ്ട്രേലിയയ്ക്കു പിന്നാലെ പ്രോട്ടീസും സെമിയിലെത്തി.
ഇംഗ്ലണ്ടിനെ 38.2 ഓവറില്‍ 179നു പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചിരുന്നു. 29.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ് ജയം സ്വന്തമാക്കി.