മാഡ്രിഡ് ഡെര്‍ബി
Tuesday, March 4, 2025 2:23 AM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മാഡ്രിഡ് ഡെര്‍ബി ഈ രാത്രിയില്‍ അരങ്ങേറും.
സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ രാത്രി 1.30ന് ഏറ്റുമുട്ടും. യൂറേപ്യന്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അരങ്ങേറുന്ന 10-ാം മാഡ്രിഡ് ഡെര്ബിയാണിത്. അതില്‍ ആറാമത്തെ നോക്കൗട്ട് റൗണ്ടും.