യുണൈറ്റഡ് പുറത്ത്
Tuesday, March 4, 2025 2:23 AM IST
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്.ഫുള്‍ഹാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3നാണ് യുണൈറ്റഡിന്റെ തോല്‍വി. ന്യൂകാസിലിനെ 1-2നു കീഴടക്കി ബ്രൈറ്റണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.