എംജിക്കു ജയം
Tuesday, March 4, 2025 2:23 AM IST
കുരുക്ഷേത്ര: അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ബാസ്കറ്റ്ബോളിൽ എംജിക്കു ജയത്തുടക്കം.
ആദ്യ മത്സരത്തിൽ എംജി സർവകലാശാല 57-27ന് എൽഎൻഐപിഇ ഗ്വാളിയോറിനെ കീഴടക്കി. അതേസമയം, കാലിക്കട്ട് സർവകലാശാല 61-71നു പഞ്ചാബി സർവകലാശാലയോടു പരാജയപ്പെട്ടു.