ഗോകുലം തോറ്റു
Tuesday, March 4, 2025 2:23 AM IST
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു തോൽവി. ഇഞ്ചുറി ടൈം ഗോളിൽ ഷില്ലോംഗ് ലാജോംഗ് 4-3നു ഗോകുലം കേരളയെ തോൽപ്പിച്ചു. 26 പോയിന്റുമായി ഷില്ലോംഗ് നാലാം സ്ഥാനത്തെത്തി. ഗോകുലം (25) ആറാമതാണ്.