ഓസ്ട്രേലിയ x അഫ്ഗാനിസ്ഥാൻ
Friday, February 28, 2025 1:44 AM IST
ലാഹോർ: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനലിൽ കടക്കാൻ ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.
ഇംഗ്ലണ്ടിനെതിരേ അട്ടിമറിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുന്നത്. ജയിക്കുന്ന ടീം സെമി ബർത്ത് ഉറപ്പിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ 2.30നാണ് മത്സരം നടക്കുന്നത്.