ഡല്‍ഹി ടോപ്പര്‍
Saturday, March 1, 2025 12:03 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ ഒന്‍പത് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി കാപ്പിറ്റൽസ്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെസ് ജോന്നാസനും മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്കോർ: മുംബൈ ഇന്ത്യൻസ്: 20 ഓവറിൽ 123/9. ഡൽഹി: 14.3 ഓവറിൽ 124/1. ജയത്തോടെ ഡൽഹി ആറ് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.