മാഞ്ചസ്റ്റർ സിറ്റി ടോപ്പ് ഫോറിൽ
Friday, February 28, 2025 1:44 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാലണ്ടാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടി.
ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടിയകയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ഐസ്വിച്ചിനെ പരാജയപ്പെടുത്തി. നോട്ടിങ് ഹാം- ആർസനൽ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.