വയനാട് ദുരിതാശ്വാസം: ജിസിഎ തുക കൈമാറി
Saturday, March 1, 2025 12:03 AM IST
കൊച്ചി: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ സമാഹരിച്ച 10 ലക്ഷം രൂപ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസോസിയേഷന് ട്രസ്റ്റ് (ജിസിഎ) പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍, ട്രഷറര്‍ ജിനോയ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയത്.