ഒഡീഷ എഫ്സി- മുഹമ്മദൻസ് സമനില
Saturday, March 1, 2025 12:03 AM IST
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഒഡീഷ എഫ്സി- മുഹമ്മദൻസ് എഫ്സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും സമാനമായ പോരാട്ടമാണ് നടത്തിയത്.
പ്ലേ ഓഫ് സാധ്യത പുലർത്തുന്ന ഒഡീഷ ഏഴാം സ്ഥാനത്തും പുറത്തേക്കു വഴിതുറന്ന മുഹമ്മദൻസ് 13ാം സ്ഥാനത്തുമാണ്.