മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കൾ
Sunday, February 2, 2025 12:09 AM IST
തിരുവന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഫാ. തോമസ് വെന്പാല സിഎംഐ സ്മാരക ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ജേതാക്കളായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിനെ 44-31 ന് അവർ പരാജയപ്പെടുത്തി.
പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂളിനെ പരാജയപ്പെടുത്തി (40- 34) ഗിരിദീപം ബഥനി സ്കൂൾ കോട്ടയം മൂന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നടന്ന പ്രദർശന മത്സരത്തിൽ വഴുതക്കാട് കാർമൽ സ്കൂൾ, ജവഹർ സ്കൂൾ ഇടവയെ 32- 8 നു പരാജയപ്പെടുത്തി. എഫ്രേംസിലെ കെവിൻ ജോയിയാണ് മികച്ച താരം.