മിന്നും ജയങ്ങൾ
Sunday, February 2, 2025 12:09 AM IST
കോൽക്കത്ത/ന്യൂഡൽഹി: ഐ എസ്എൽ ഫുട്ബോളിൽ മോഹൻ ബഗാനും പഞ്ചാബ് എഫ്സിക്കും ജയം.
ബഗാൻ 4-0നു മുഹമ്മദൻ എസ്സിയെ തോൽപ്പിച്ചു. പഞ്ചാബ് 3-2ന് ബംഗളൂരിനെ കീഴടക്കി. 43 പോയിന്റുമായി ബഗാൻ ലീഗിന്റെ തലപ്പത്ത് തുടരുന്നു. ബംഗളൂരു (28) അഞ്ചാമതും പഞ്ചാബ് (23) ഒന്പതാമതുമാണ്.