കേരളം x ജമ്മു രഞ്ജി ക്വാർട്ടർ
Monday, February 3, 2025 12:58 AM IST
കോട്ടയം: രഞ്ജി ട്രോഫി ക്രിക്കറ്റ് 2024-25 സീസണിലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമുറ പോരാട്ടം. രഞ്ജി ക്വാർട്ടറിൽ മൂന്നാം തവണ പ്രവേശിക്കുന്ന കേരളവും ജമ്മു കാഷ്മീരും തമ്മിൽ ഏറ്റുമുട്ടുന്നതോടെയാണിത്. എലൈറ്റ് ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് ജമ്മു കാഷ്മീർ.
കേരളം ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരും. ജമ്മു കാഷ്മീർ x കേരളം ക്വാർട്ടർ പോരാട്ടം പൂനയിൽ വച്ചു നടക്കും. മുംബൈ, വിദർഭ, ഹരിയാന, ഗുജറാത്ത്, സൗരാഷ്ട്ര, തമിഴ്നാട് ടീമുകളും ക്വാർട്ടറിൽ ഇടം നേടി. എട്ടിനാണ് ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറുന്നത്.