റയൽ തോറ്റു
Monday, February 3, 2025 12:58 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ റയൽ 0-1ന് എസ്പാന്യോളിനോട് പരാജയപ്പെട്ടു. അതേസമയം, അത്ലറ്റിക്കോ മാഡ്രിഡ് 2-0നു മയ്യോർക്കയെ തോൽപ്പിച്ചു.