റയൽ-സിറ്റി പോരാട്ടം
Saturday, February 1, 2025 12:29 AM IST
നിയോണ്‍: യുവേഫ ചാന്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിലുള്ള ടൂർണമെന്റിന്റെ പ്ലേ ഓഫ് നോക്കൗട്ടിനുള്ള മത്സരക്രമമായി.
മാഞ്ചസ്റ്റർ സിറ്റി-റയൽ മാഡ്രിഡ് പോരാട്ടമാണ് ഇതിലെ ഹൈലൈറ്റ്. പുതിയ ഫോർമാറ്റിൽ ആദ്യ എട്ടു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലും ഒന്‍പതു മുതൽ 24 വരെസ്ഥാനക്കാർ പ്ലേ ഓഫിലൂടെയുമാണ് അടുത്ത അടുത്തഘട്ടത്തിലെത്തുക. രണ്ടു പാദങ്ങളിലുമായുള്ള മത്സരങ്ങളുടെ ആദ്യ പാദം ഫെബ്രുവരി 11, 12 തീയതികളിലും രണ്ടാംപാദം 18, 19 തീയതികളിലുമാണ്.
പ്ലേഓഫ് മത്സരങ്ങൾ- പിഎസ്ജി x ബ്രെസ്റ്റ്, ക്ലബ് ബ്രൂഗി xഅത്ലാന്റ, മാഞ്ചസ്റ്റർ സിറ്റി x റയൽ മാഡ്രിഡ്, യുവന്റസ് x പിഎസ് വി ഐന്തോവൻ, മോണക്കോ x ബെൻഫിക്ക, സ്പോർടിംഗ് സിപി x ബൊറൂസിയ ഡോർട്മുണ്ട്, സെൽറ്റിക് x ബയേണ്‍ മ്യൂണിക്, ഫെയനൂദ് x മിലാൻ.