ഖോ-ഖോയിൽ വെങ്കലം
Sunday, February 2, 2025 12:09 AM IST
ഡെറാഡൂണ്‍: 38-ാംത് നാഷണൽ ഗെയിംസ് പുരുഷ ഖോ-ഖോയിൽ കേരളത്തിനു വെങ്കലം. സെമിയിൽ ഒഡീഷയോട് 32-26നു പരാജയപ്പെട്ടതോടെയാണിത്.
26-32. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ രണ്ടാം സെമിയിലെ പരാജിതരായ വെസ്റ്റ് ബംഗാളുമായി നടത്തിയ സഡൻ ഡെത്തിൽ ഒരു സെക്കൻഡിന് കേരളം കീഴടങ്ങി. സെമിയിൽ പരാജയപ്പെട്ട രണ്ടു ടീമും വെങ്കല മെഡലിന് അർഹരാണ്.
ഗോവയിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിലും കേരളത്തിനു വെങ്കലം ലഭിച്ചിരുന്നു. 15 താരങ്ങളും മൂന്ന് ഓഫീഷൽസുമാണ് കേരള സംഘത്തിലുള്ളത്. ടീം ഇന്ന് ഉച്ചയ്ക്കുള്ള വിമാനത്തിൽ ഡെറാഡൂണിൽനിന്നു നാട്ടിലേക്കു തിരിക്കും.