മെഡൽ ജേതാക്കൾക്കു സ്വീകരണം
Monday, February 3, 2025 12:58 AM IST
കൊച്ചി: 38-ാമത് ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരളത്തിന്റെ വനിതാ ബീച്ച് ഹാൻഡ്ബോൾ ടീമിന് നെടുന്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. എറണാകുളം ജില്ലാ ഹാൻഡ്ബോൾ അസോസിയേഷനും ജില്ലാ ഒളിന്പിക്സ് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്.