ബാഴ്സ ജയം
Tuesday, February 4, 2025 2:27 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്കു ജയം. ഹോം മത്സരത്തിൽ ബാഴ്സ 1-0ന് ആൽവെസിനെ കീഴടക്കി. റോബർട്ട് ലെവൻഡോവ്സ്കിയാണ് (61’) ഗോൾ സ്വന്തമാക്കിയത്.
22 മത്സരങ്ങളിൽനിന്ന് 45 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. റയൽ മാഡ്രിഡ് (49), അത്ലറ്റിക്കോ മാഡ്രിഡ് (48) ടീമുകളാണ് ആദ്യ സ്ഥാനങ്ങളിൽ.