നിരാശപ്പെടുത്തി കോഹ്ലി
Saturday, February 1, 2025 12:29 AM IST
ന്യൂഡൽഹി: 12 വർഷങ്ങൾക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കാണാനെത്തിയവർക്കു നിരാശ.
റെയിൽവേസിനെതിരായ ആദ്യ ഇന്നിംഗ്സിൽ 15 പന്തുകൾ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോഹ്ലി മടങ്ങിയത്. ഹിമാൻഷു സാങ്വാന്റെ പന്തിൽ കോഹ്ലിയുടെ ഓഫ്സ്റ്റന്പ് പറന്നു.
2012-ൽ ഉത്തർപ്രദേശിനെതിരേ രഞ്ജി കളിച്ച ശേഷം ഇതാദ്യമായാണ് കോഹ്ലി ഡൽഹിക്കായി രഞ്ജി കളിക്കാനിറങ്ങിയത്. ഇന്ത്യൻ സൂപ്പർ ബാറ്റർ ബാറ്റിംഗിനു നാലാമതായി കളത്തിലെത്തിയപ്പോൾ ആരാധകർ കോഹ്ലി, കോഹ് ലി എന്നു വിളിച്ചാണു സ്വീകരിച്ചത്.
എന്നാൽ 15 പന്തുകളുടെ ആയുസ് മാത്രമേ ഇന്ത്യൻ താരത്തിനു ക്രീസിലുണ്ടായിരുന്നുള്ളൂ. ആദ്യം ബൗണ്ടറി നേടിയ കോഹ്ലിയുടെ കുറ്റി സാങ്വാന്റെ ഇൻസ്വിംഗർ തെറിപ്പിച്ചു. കോഹ്ലി പെട്ടെന്നു പുറത്തായതതോടെ ആരാധകർ സ്റ്റേഡിയം വിട്ടു.