കേരളം വോളിയിലും ബാസ്കറ്റിലും ഫൈനലിൽ
Sunday, February 2, 2025 12:09 AM IST
ഡെറാഡൂണ്‍: ദേശീയ ഗെയിംസിൽ ബാസ്കറ്റ്ബോളിലും വോളിബോളിലും കേരളം ഫൈനലിൽ. ബാസ്കറ്റ്ബോളിൽ കേരള വനിതകൾ സെമിയിൽ 64-52നു കർണാടകയെ തോൽപ്പിച്ചു. ഫൈനലിൽ തമിഴ്നാടാണ് കേരത്തിന്റെ എതിരാളികൾ.
വോളിബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ 25-18, 25-11, 25-12നു ചണ്ഡിഗഡിനെ വനിതാ ടീം തോൽപ്പിച്ചു. തമിഴ്നാടിനെതിരെ പുരുഷ ടീമിന്റെ ജയം 25-21, 25-23, 26-24 എന്ന സ്കോറിനായിരുന്നു. പുരുഷ ടീം സർവീസസിനോടും വനിതാ ടീം തമിഴ്നാടിനോടുമാണ് കലാശപ്പോരാട്ടത്തിൽ എറ്റുമുട്ടുക. രണ്ട് ഫൈനലും ഇന്നു നടക്കും.