അവശതകളെ കീഴടക്കി അഞ്ജന വെങ്കലമുയർത്തി
Monday, February 3, 2025 12:58 AM IST
ഡെറാഡൂണ്‍: ഡെങ്കിപ്പനി പിടിപെട്ടതിന്റെ ശാരീരിക അവശതകളെ മറികടന്നായിരുന്നു ഭോരോദ്വഹനത്തിൽ അഞ്ജന ശ്രീജിത്തിന്റെ വെങ്കല നേട്ടം. 81 കിലോ വിഭാഗത്തിൽ 186 കിലോഗ്രാം ഉയർത്തിയാണ് അഞ്ജന മെഡൽ നേടിയത്. ദേശീയ ഗെയിംസിനായുള്ള സെലക്ഷൻ ഘട്ടത്തിൽ അഞ്ചാമതായിരുന്നു അഞ്ജന.
2023 കോമണ്‍വെൽത്ത് ഭാരോദ്വഹനത്തിൽ അഞ്ജന 81 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. വയനാട് തയ്യിൽ കോളനിമുക്ക് ടി.പി. ശ്രീജിത്ത്, കവിതാ ദന്പതികളുടെ മകളാണ്.
ഭക്ഷ്യവിഷബാധ
ഗെയിംസ് വില്ലേജിൽ കഴിയുന്ന മുപ്പതോളം താരങ്ങൾക്കു ഭക്ഷ്യവിഷബാധ. ഭാരോദ്വഹനത്തിൽ മെഡൽ നേടിയ അഞ്ജന ശ്രീജിത്തിനും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇന്ന് മത്സരത്തിനിറങ്ങുന്ന ബിസ്ന വർഗീസും ഭക്ഷ്യവിഷബാധയേറ്റതിന്റെ അവശതയിലാണ്.