ലിവർപൂൾ മുന്നോട്ട്
Monday, February 3, 2025 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സീസണിലെ 17-ാം ജയം സ്വന്തമാക്കി ലിവർപൂൾ. ലിവർപൂൾ എവേ പോരാട്ടത്തിൽ 2-0നു ബേണ്മത്തിനെ തോൽപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 0-2നു ക്രിസ്റ്റൽ പാലസ് ഞെട്ടിച്ചു. 23 മത്സരങ്ങളിൽനിന്ന് 56 പോയിന്റുമായി ലിവർപൂൾ ഒന്നാമതാണ്.