ഗുകേഷിനെ വീഴ്ത്തി പ്രഗ്നാനന്ദ
Tuesday, February 4, 2025 2:27 AM IST
വിജ്ക് ആൻ സീ (ന്യൂസിലൻഡ്): ഫിഡെ ലോക ചെസ് ചാന്പ്യൻ ഡി. ഗുകേഷിനെ ടൈബ്രേക്കറിൽ കീഴടക്കി ആർ. പ്രഗ്നാനന്ദ 2025 ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കി. ടൈബ്രേക്കറിൽ പിന്നിൽനിന്നെത്തിയായിരുന്നു പ്രഗ്നാനന്ദയുടെ ജയം.
ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ടൈബ്രേക്കർ ചെസ് ആരാധകരെ ആവേശത്തിലാക്കി. മാസ്റ്റേഴ്സിൽ പ്രഗ്നാനന്ദയുടെ കന്നി ട്രോഫിയാണ്. കഴിഞ്ഞ എഡിഷനിലും ടൈബ്രേക്കറിലൂടെ ചാന്പ്യൻപട്ടം ഗുകേഷിനു കൈവിടേണ്ടിവന്നിരുന്നു. നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമാണ് ഗുകേഷ്.