സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ മുള്ളൻകൊല്ലിയിൽ
Sunday, March 30, 2025 12:46 AM IST
കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമുള്ള 49-ാമത് കേരള സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഏപ്രിൽ 29 മുതൽ മേയ് നാലു വരെ വയനാട്ടിലെ മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും.
75-ാമത് ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ ഈ ചാന്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും.