ക്രിക്കറ്റിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ഡബ്ല്യുസിഎ റിപ്പോർട്ട് പുറത്തിറക്കി
Saturday, March 29, 2025 12:35 AM IST
ക്രിക്കറ്റ് നേരിടുന്ന പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും നിർദേശിച്ചുകൊണ്ട് വേൾഡ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഡബ്ല്യുസിഎ) റിപ്പോർട്ട് പുറത്തിറക്കി.
ദേശീയമത്സരങ്ങളുടെ സുരക്ഷിത നടത്തിപ്പ്, വരുമാന വിതരണം, ട്വന്റി20 ലീഗുകളിൽ കളിക്കുന്നതിന് താരങ്ങൾക്കുള്ള നിയന്ത്രണം തുടങ്ങി എട്ട് പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളുമാണ് റിപ്പോർട്ടിൽ.
ഐസിസിയെ ഫിഫയ്ക്ക് തുല്യമായ ആഗോള ഭരണസമിതിയാക്കി മാറ്റുന്നതിനുള്ള നിർദേശവും റിപ്പോർട്ടിലുണ്ട്.